വരുമാനം കൂട്ടുന്നവര്‍ക്കായി പുതിയ ഫീച്ചര്‍; ഇൻസ്റ്റാഗ്രാമില്‍ പുതിയ അപ്ഡേഷനുമായി മെറ്റ

ജനപ്രീയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്‌സിന് മാത്രമായി പങ്കുവെക്കാനുള്ള സംവിധാനമാണ് മെറ്റ ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം വഴി വരുമാനമുണ്ടാക്കുന്നവർക്ക് ഈ ഫീച്ചർ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിലും കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. നിലവിൽ സ്റ്റോറികള്‍ക്കും കുറിപ്പുകൾക്കും ഈ സംവിധാനമുണ്ട്.

എങ്ങനെ ഈ ഫീച്ചർ ഉപയോഗിക്കാം

ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുക. പുതിയ പോസ്റ്റ് തയാറാക്കിയ ശേഷം ക്യാപ്ഷന്‍ ഓപ്ഷന് താഴെയുള്ള ‘ഓഡിയന്‍സ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘ ക്ലോസ് ഫ്രണ്ട്സിൻ്റെ പേര്’ തിരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് പബ്ലിഷ് ചെയ്യാന്‍ മുകളില്‍ വലത് കോണിലുള്ള ‘ ഷെയർ’ ബട്ടണില്‍ ടാപ്പ് ചെയ്യുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top