മെക്സിക്കൻ മേയറെ തലയറുത്ത് കൊന്നു; അധികാരമേറ്റിട്ട് 6 ദിവസം മാത്രം

മെക്‌സിക്കോയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുറേറോയിലെ ചില്‍പാന്‍സിംഗോ നഗരത്തിലെ മേയറുടെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. അധികാരമേറ്റ് ഒരാഴ്ച തികയും മുൻപേയാണ് മേയർ അലസാണ്ട്രോ ആർക്കോസ് കൊല്ലപ്പെട്ടത്. തലയറുക്കപ്പെട്ട നിലയിലായിരുന്നു മേയറുടെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെടുന്നതിനു ആറു ദിവസം മുൻപാണ് ആർക്കോസ് മേയറായി ചുമതലയേൽക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് മേയർ നഗരത്തിന് പുറത്ത് ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ തനിച്ച് പോയതായി മെക്‌സിക്കോയുടെ സുരക്ഷാ മന്ത്രി ഒമർ ഗാർസിയ ഹാർഫുച്ച് പറഞ്ഞു. ഡ്രൈവറോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാതെ തന്റെ പിക്കപ്പ് ട്രക്കിലാണ് ആർക്കോസ് ചിൽപാൻസിംഗോയിൽ നിന്ന് അടുത്തുള്ള പട്ടണമായ പെറ്റാക്വില്ലസിലേക്ക് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആർക്കോസ് ഫെഡറൽ ഗവൺമെന്റിൽ നിന്ന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“അദ്ദേഹം ഒരു പ്രത്യേക മീറ്റിങ്ങിന് പോവുകയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനാലാണ് ഒറ്റയ്ക്ക് പോയത്. ഒരു സമയത്ത് അദ്ദേഹവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു, മണിക്കൂറുകൾക്ക് ശേഷം മേയറുടെ മൃതദേഹം കണ്ടെത്തി,” ഗാർസിയ ഹാർഫുച്ച് പറഞ്ഞു.

മയക്കുമരുന്ന് സംഘങ്ങളുടെ സ്വാധീനമുള്ള മേഖലയാണ് ഗുറേറോ. ഇവിടെ ലഹരി സംഘങ്ങളുടെ ആക്രമണം പതിവാണ്. മേയറുടെ കൊലപാതകത്തിനു പിന്നിലും ലഹരി മരുന്ന് സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top