അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്കിന് പിന്നിൽ വിദ്യാർത്ഥികളും അധ്യാപകരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മെക്സിക്കൻ സർവകലശാലകളിലെ കെമസ്ട്രി വിദ്യാർത്ഥികളെയും പ്രഫസർമാരെയും മയക്കുമരുന്ന് മാഫിയകൾ വ്യാപകമായി നിയമവിരുദ്ധ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് മെക്സിക്കോയിലെ കോളജ് ക്യാംപസുകൾ മാഫിയ സംഘങ്ങളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയിരിക്കുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിന്തൻ്റിക് ഡ്രഗ്സായ ഫെൻ്റെനൈൽ (Fentanyl) നിർമ്മിക്കാൻ വേണ്ടിയാണ് ഇവരെ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികളെ ഉൾപ്പെടെ വൻ പ്രതിഫലം വാഗ്ദാനം ചെയ്താണ് സംഘം വലയിലാക്കുന്നത്.
അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ ഫെൻ്റനൈൽ ഒഴുകാൻ ഇത് കാരണമാക്കുന്നുവെന്ന് യുഎസ് സർക്കാർ അവകാശപ്പെടുന്നു. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു രണ്ടാം വർഷ കെമസ്ട്രി വിദ്യാർത്ഥിയുടെ വെളിപ്പെടുത്തലും അമേരിക്കൻ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. അനധികൃത ലഹരി നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു റിക്രൂട്ടർ സമീപിച്ചതായിട്ടാണ് വിദ്യാർത്ഥി പറയുന്നത്.
കൂടുതൽ മാരക ലഹരിയുള്ള ഫെൻ്റനൈൽ നിർമ്മിക്കാനാണ് മയക്കുമരുന്നു മാഫിയകൾ വിദ്യാർത്ഥികളെയും പ്രഫസർമാരെയും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഫെൻ്റനൈൽ നിർമ്മിക്കുന്ന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഏഴ് വിദ്യാർത്ഥികൾ, മൂന്ന് പ്രഫസർമാർ, മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി അഭിമുഖം നടത്തിയെന്ന് ന്യൂയോർക്ക് ടൈംസ് അവകാശപ്പെടുന്നു. മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്നും റിപ്പോർട്ടിലുണ്ട്.
വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ് ഫെൻ്റനൈൽ. ഇതിനെ നിയമവിരുദ്ധമായി ലഹരി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയുള്ള ഉദ്പാദനമാണ് വൻതോതിൽ മാഫിയകൾ നടത്തുന്നത്. ഇങ്ങനെ അനധികൃതമായി മരുന്ന് നിർമ്മിക്കുന്ന സ്ഥലങ്ങളിൽ നടക്കുന്ന പരീക്ഷണങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകാനാണ് കെമസ്ട്രിയിൽ ആഴത്തിൽ അറിവുള്ള പ്രഫസർമാരെയും വിദ്യാർത്ഥികളെയും ഉപയോഗിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here