വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്ന് എം.ജി സര്‍വകലാശാല; തീരുമാനം യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ച്

കോട്ടയം: സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയക്കണ്ടെന്ന് എം.ജി സർവകലാശാല. വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്കാണ് പ്രതിനിധിയെ അയക്കുന്നില്ലെന്ന് സെനറ്റ് തീരുമാനിച്ചത്. ഇന്ന് ചേർന്ന സര്‍വകലാശാലയുടെ സ്പെഷ്യല്‍ സെനറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നുവെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ അയക്കുന്നില്ലെന്ന് യോഗം തീരുമാനിച്ചത്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അജൻഡയ്ക്ക് ഇടത് സെനറ്റ് അംഗങ്ങൾ കൂട്ടുനിൽക്കുകയാണെന്നാണ് യു.ഡി.എഫ് വിമർശനം. സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. അതേസമയം, സെനറ്റ് തീരുമാനം ഏകകണ്ഠമാണെന്ന് ഇടത് സെനറ്റ് അംഗങ്ങൾ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here