ഹാരിപോട്ടറിലെ ഡംബിൽഡോർ വിടപറഞ്ഞു

ലണ്ടൻ: ഹാരിപോട്ടർ സിനിമകളിൽ പ്രൊഫസർ ആൽബസ് ഡംബിൽഡോറിനെ അവതരിപ്പിച്ച് ആരാധക ഹൃദയം കീഴടക്കിയ ബ്രിട്ടീഷ് നടൻ മൈക്കിൾ ഗാംബൻ അന്തരിച്ചു. 82 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

എട്ട് സിനിമകളുള്ള ഹാരിപോട്ടർ പരമ്പരയിൽ ആറിലും ഗാംബൻ തന്നെയായിരുന്നു ഡംബിൽഡോറിനെ അവതരിപ്പിച്ചത്. നാല് ടെലിവിഷൻ ബാഫ്റ്റ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1940ൽ അയർലൻഡിലാണ് ജനനം. നാടകത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ടിവി, റേഡിയോ എന്നീ മേഖലകളിലും കഴിവ് തെളിയിച്ച പ്രതിഭയാണ് ഗാംബൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top