മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രതിസന്ധി വ്യാപിക്കുന്നു; കേരളത്തില്‍ 11 വിമാനങ്ങള്‍ റദ്ദാക്കി
മൈക്രോസോഫ്റ്റിലെ ക്രൗഡ്‌സ്‌ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാര്‍ മൂലമുള്ള പ്രതിസന്ധി വ്യാപിക്കുന്നു. പ്രതിസന്ധി 30 മണിക്കൂര്‍ പിന്നിട്ടതോടെ കൂടുതല്‍ മേഖലകള്‍ നിശ്ചലമാകുന്ന അവസ്ഥയാണ്. ക്രൗഡ്‌സ്‌ട്രൈക്കുമായി ബന്ധപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സറുകളുള്ള വിന്‍ഡോസ് കംപ്യൂട്ടറുകള്‍ നിശ്ചലമായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ലോകവ്യാപകമായി വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങളെ തകരാര്‍ ബാധിച്ചു. ഓഹരി വിപണികള്‍, അവശ്യ സേവനങ്ങള്‍ തുടങ്ങിയവയേയും ബാധിക്കുന്നുണ്ട്. ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 11 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഒന്‍പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും റദ്ദാക്കി. ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വര്‍, ചെന്നൈ, ഹൈദരാബാദ് വിമാനങ്ങളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ചെക്ക് ഇന്‍ ചെയ്യാനും ബാഗേജ് ക്ലിയറന്‍സ് നടത്താനും കഴിയാത്ത അവസ്ഥയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here