മൈക്രോസോഫ്റ്റ് ക്രൗഡ് സ്‌ട്രൈക്ക് നിശ്ചലം; ബാങ്കിങ്, വിമാന സര്‍വീസുകളെ ബാധിക്കുന്നു; ഇന്ത്യയിലും പ്രതിസന്ധി

മൈക്രോസോഫ്റ്റിന്റെ സുരക്ഷാ സംവിധാനമായ ക്രൗഡ് സ്‌ട്രൈക്ക് നിശ്ചലമായതോടെ ലോക വ്യാപകമായി ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതം. ബാങ്കുകള്‍, വിമാനക്കമ്പനികള്‍, ആരോഗ്യ സംവിധാനങ്ങള്‍, അടിയന്തര സേവനങ്ങള്‍ ഉള്‍പ്പടെ മിക്ക മേഖലകളിലും ഈ പ്രതിസന്ധി വ്യാപിക്കുകയാണ്. ഇന്ത്യയില്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇന്‍ഡിഗോ, ആകാശ് എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി എയര്‍ലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇന്‍ സേവനങ്ങളും തടസ്സപ്പെട്ടു. കോച്ചി വിമാനത്താവളത്തിലും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ചില സര്‍വീസുകള്‍ വൈകുകയാണ്.
അമേരിക്കയില്‍ അടിയന്തര സേവനങ്ങളെ അടക്കം ബാധിച്ചിട്ടുണ്ട്. പ്രധാന യുഎസ് എയര്‍ലൈനുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനവും അവസാനിപ്നിപിച്ചു. ബ്രിട്ടനില്‍ റെയില്‍ ഗതാഗതത്തിനും തടസങ്ങള്‍ നേരിടുന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലും പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാധ്യമങ്ങളുടെ സംപ്രേക്ഷണവും തടസപ്പെട്ടു. ഓസ്ട്രേലിയയില്‍ ബാങ്കുകള്‍, ടെലികോം, മാധ്യമ സ്ഥാപനങ്ങള്‍, എയര്‍ലൈനുകള്‍ എന്നിവയെ തകരാര്‍ ബാധിച്ചിട്ടുണ്ട്. തകരാര്‍ പരഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.
കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബി.എസ്ഒ.ഡി.) എറര്‍ മുന്നറിയിപ്പാണ് നല്‍കുന്നത്. കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. പത്ത് മണിക്കൂറായി ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here