വയനാട്ടിൽ മധ്യവയസ്ക സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി
December 10, 2023 6:59 PM
സുൽത്താൻ ബത്തേരി: വയനാട്ടിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതിയാണ് (54) ആണ് സുഹൃത്ത് സുൽത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. ചന്ദ്രമതിയുടെ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. രണ്ട് മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണങ്ങൾ അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here