ഇസ്രയേലും ഇറാനും യുദ്ധത്തിന്റെ വക്കില്‍; ഇത് മൂന്നാം ലോക മഹായുദ്ധത്തിന്‍റെ തുടക്കമോ

പശ്ചിമേഷ്യ യുദ്ധച്ചൂടില്‍ തിളച്ചുമറിയുകയാണ്. ഒരു ഭാഗത്ത് ഇസ്രയേലും മറുഭാഗത്ത് ഹമാസും ഹിസ്‌ബുള്ളയും ഇറാനും ഒരുമിച്ച് നിന്ന് ഏറ്റുമുട്ടുകയാണ്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സഹായവുമായി അമേരിക്ക രംഗത്തുവന്നാല്‍ മുഴങ്ങുക മൂന്നാം ലോകമഹായുദ്ധത്തിന്റെ കാഹളം തന്നെയാണ്. ഇസ്രായേലിന് നേരെയുള്ള ഇറാന്‍റെ നേരിട്ടുള്ള ആക്രമണം മൂന്നാം ലോക മഹായുദ്ധത്തിന്‍റെ തുടക്കമാണെന്ന് വിശ്വസിക്കുന്ന ലോകനേതാക്കളുടെ എണ്ണം വളരെ അധികമാണ്.

മുന്‍ യുഎസ് പ്രസിഡനറും ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണൾഡ് ട്രംപ് ആണ് മൂന്നാം ലോകമഹായുദ്ധത്തിന്റെ മുന്നറിയിപ്പ് നല്‍കിയത്. “യുദ്ധം അല്ലെങ്കില്‍ യുദ്ധഭീഷണി അലയടിക്കുകയാണ്. നമ്മുടെ രാജ്യം ഭരിക്കുന്ന രണ്ട് കഴിവില്ലാത്ത ആളുകള്‍ ഞങ്ങളെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുകയാണ്.” എതിരാളികളായ യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെയും ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. കമലാ ഹാരിസ് അമേരിക്കയെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് റിപ്പബ്ലിക്ക് പാര്‍ട്ടി മുന്‍പ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനെ നേരിടാന്‍ എബ്രഹാം ലിങ്കൺ പുറപ്പെട്ടു; യുദ്ധം നിർത്തിയത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും താക്കീത് ഭയന്നോ?

ഇന്നലെ ഇസ്രയേലിലേക്ക് വന്ന ഇറാനിയന്‍ മിസൈല്‍ വെടിവച്ചു വീഴ്ത്തിയത് അമേരിക്കയാണ്. ഇസ്രയേലിന് പിന്നില്‍ ഉറച്ചു നില്‍ക്കുന്ന എന്ന സന്ദേശമാണ് അമേരിക്ക നല്‍കിയത്. യമന്‍ ആസ്ഥാനമായ ഹൂതി വിമതര്‍ ഏദന്‍ ഉള്‍ക്കടലിലും ചെങ്കടലിലും കപ്പലുകളെ ആക്രമിക്കുകയാണ്.

ഹിസ്ബുള്ളയ്ക്ക് എതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ഇസ്രയേല്‍ ലബനനില്‍ കരയുദ്ധം തുടരുകയാണ്. ഇത്തരം നീക്കങ്ങള്‍ കാരണം മേഖലയാകെ ഭീതിയിലാണ്. കിഴക്ക് ആണെങ്കിലും റഷ്യയും യുക്രെയ്നും മാസങ്ങളായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. നിലവിലെ സംഘര്‍ഷങ്ങളില്‍ സൗദി അറേബ്യ അമേരിക്കയെയാണ് പിന്തുണയ്ക്കുന്നത്. ഇറാനും സിറിയക്കും റഷ്യയുടെ പിന്തുണയുണ്ട്. ചൈനയും ഉത്തര കൊറിയയും പിന്തുണയ്ക്കുന്നത് റഷ്യയെയാണ്. രാജ്യങ്ങള്‍ ഓരോ ചേരിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

ഇറാനിലേക്ക് യാത്ര പാടില്ലെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്; ഇറാനിൽ ഉള്ളവർ എംബസിയെ ബന്ധപ്പെടണം

പുകയുന്ന പശ്ചിമേഷ്യ തന്നെയാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇന്നലത്തെ മിസൈല്‍ ആക്രമണത്തില്‍ ഇറാന് തിരിച്ചടി നല്‍കും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഇസ്രയേല്‍ അക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്ന് ഇറാനും പ്രതികരിച്ചിട്ടുണ്ട്. ഇരു പ്രസ്താവനകളും നേരിട്ടുള്ള യുദ്ധത്തിന്റെ സാധ്യതകള്‍ തന്നെയാണ് തുറന്നിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top