പട്ടിക്കൂട്ടില്‍ അതിഥി തൊഴിലാളിക്ക് ദുരിതജീവിതം; താമസിക്കുന്നത് 500 രൂപ വാടക നല്‍കി

പട്ടിക്കൂട്ടില്‍ അതിഥി തൊഴിലാളിയെ താമസിപ്പിച്ചത് വിവാദമാകുന്നു. എറണാകുളം പിറവത്താണ് അതിഥി തൊഴിലാളി പട്ടിക്കൂട്ടില്‍ ദുരിതജീവിതം നയിക്കുന്നത്. 500 രൂപ വാടക വാങ്ങിയാണ് ശ്യാം സുന്ദറിനെ വീട്ടുടമ പട്ടിക്കൂട്ടില്‍ താമസിപ്പിച്ചത്. ബംഗാള്‍ സ്വദേശിയാണ് ശ്യാം സുന്ദര്‍.

ഇതേ വീട്ടില്‍ വാടകയ്ക്ക് അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. മുകളിലും താഴെയും തൊഴിലാളികള്‍ തന്നെയാണ് ഉള്ളത്. സ്ഥലമില്ലാത്തതിനാല്‍ ഇയാള്‍ പട്ടിക്കൂട്ടില്‍ താമസിക്കാം എന്ന് പറഞ്ഞുവെന്നാണ് ഉടമയുടെ വിശദീകരണം. പിറവം പോലീസ് വീട്ടുടമയോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top