നബിദിന അവധി മാറ്റണം; മുഖ്യമന്ത്രിക്ക് കാന്തപുരത്തിൻ്റെ കത്ത്
September 23, 2023 6:16 PM
സംസ്ഥാനത്തെ നബിദിനത്തിനുള്ള പൊതുഅവധി മാറ്റണം എന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സെപ്തംബർ 27ല്‍ നിന്ന് 28ലേക്ക് മാറ്റണമെന്നാണ് ആവശ്യം. മന്ത്രിമാരായ വി അബ്ദുള്‍റഹ്മാന്‍, അഹ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്ക് ഇതേ ആവശ്യവുമായി കേരള മുസ്‌ലിം ജമാഅത്തും കത്ത് നല്‍കിയിട്ടുണ്ട്.
മാസപ്പിറവി ദൃശ്യമായത് പ്രകാരം സംസ്ഥാനത്ത് നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here