വയനാട്ടില്‍ സൈന്യമെത്തി; രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുന്നു; മരണം 93 ആയി
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി. 200 ഓളം സൈനികരാണ് എത്തിയത്. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൂടിയിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ മേഖലയിലെ പാലം ഒലിച്ചു പോയിട്ടുണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ ദുരന്തമേഖലയിലേക്ക് എത്താന്‍ പോലും കഴിഞ്ഞിട്ടില്ല. സാഹസികമായി ചുരുക്കം ചില രക്ഷാപ്രവര്‍ത്തകരാണ് ദുരന്തമേഖലയില്‍ എത്തിയത്.
സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇവിടെ താല്‍ക്കാലിക പാലം നിര്‍മ്മിക്കാനുളള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 330 അടി നീളമുള്ള പാലമാണ് നിര്‍മ്മിക്കുക. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് 93 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here