മില്‍മ സമരം ഒത്തുതീര്‍ന്നു; ജീവനക്കാര്‍ ഇന്ന് മുതല്‍ ജോലിക്ക് കയറും; തൊഴിലാളികളുടെ ആവശ്യത്തില്‍ തീരുമാനത്തിന് നാളെ ബോര്‍ഡ് യോഗം; പാല്‍ പ്രതിസന്ധിക്ക് അവസാനമായി

തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ ജീ​വ​ന​ക്കാ​ർ തുടങ്ങിയ മിന്നല്‍ സമരം പി​ൻ​വ​ലി​ച്ചു. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് സമരം നടന്നത്.

സ​മ​രം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രു​മാ​യി മി​ൽ​മ അധികൃതര്‍ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്. നാളെ ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കും.

രാ​ത്രി 12നു​ള്ള ഷി​ഫ്റ്റു​മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കു​ക​യ​റു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഐ​എ​ൻ​ടി​യു​സി – സി​ഐ​ടി​യു സം​ഘ​ട​ന​ക​ളി​ലെ ജീ​വ​ന​ക്കാ​ർ സ​മ​രം ആ​രം​ഭി​ച്ച​ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top