മിനി പാകിസ്ഥാന്‍ പരാമര്‍ശം അപലപനീയം; സംഘപരിവാര്‍ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി
കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള സംഘപരിവാറിന്റെ അടിസ്ഥാന സമീപനമാണ് മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നത്. തങ്ങള്‍ക്ക് സ്വാധീനം ഉറപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ സംഘപരിവാര്‍ വിദ്വേഷണ പ്രചാരണം നടത്തുകാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി കേരളത്തെ ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. അതിനെ പിന്‍പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന ബിജെപി നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്മന്ത്രി പ്രതികരിച്ചു.
കേരളം മിനി പാകിസ്താന്‍ ആയതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചതെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് . കേരളത്തിലെ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് ഇവര്‍ വിജയിച്ചത്. ഭീകരവാദികളെ ഒപ്പം കൂട്ടിയാണ് ഇവര്‍ എം.പിമാരായതന്നെും ബിജെപി മന്ത്രി പറഞ്ഞിരുന്നു. ഇത് വിവാദമയാതിന് പിന്നാലെയാണ് റാണെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നാണ് റാണെയുടെ വിശദീകരണം. കേരളം ഇന്ത്യയുടെ ഭാഗമാണ്. എന്നിരുന്നാലും കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത് എല്ലാവരും ആശങ്കപ്പെടുന്ന കാര്യമാണ്. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത് ദൈനംദിന കാര്യമായി മാറിയിരിക്കുന്നു. ഹിന്ദു സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള ലൗ ജിഹാദ് കേസുകളും കേരളത്തില്‍ കൂടുകയാണ്. ഹിന്ദുക്കളോട് പാകിസ്താന്‍ പെരുമാറുന്ന രീതി നമ്മുടെ രാജ്യത്തുമുണ്ടായാല്‍ നമ്മള്‍ അതിനെതിരെ പ്രതികരിക്കണമെന്നും മന്ത്രി വിശദീകരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here