പ്രണയ കവിതയുമായി മന്ത്രി ആര്‍ ബിന്ദു; നീ പുലര്‍കാലത്തെ ഇളംകാറ്റെങ്കില്‍ ഞാനതിലിളകുന്ന ഒരില, പുഴയെങ്കില്‍ ഓളം…..
February 14, 2025 4:02 PM
![](https://www.madhyamasyndicate.com/wp-content/uploads/2025/02/bindu-love.jpg)
പ്രണയികള്‍ക്കായി പ്രണദിനത്തില്‍ ഒരു കവിത എഴുതി പങ്കുവച്ചിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. ഫെയ്‌സ്ബുക്കിലാണ് മന്ത്രി കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. 12 വരികളുളള കവിത മുഴുവന്‍ പ്രണയം നിറഞ്ഞിരിക്കുകയാണ്.
മന്ത്രി പങ്കുവച്ച കവിത
നീ പുലര്‍കാലത്തെ ഇളംകാറ്റെങ്കില്‍
ഞാനതിലിളകുന്ന ഒരില
നീ ഒഴുകുന്ന പുഴയെങ്കില്‍
ഞാനതില്‍ ഇളകുന്ന ഓളം
നീ തളിര്‍ തിന്ന് പാടുന്ന കിളി
എങ്കില്‍ ഞാന്‍ കിളിപ്പാട്ട്
നീ മാനത്തുദിച്ച ചന്ദ്രന്‍, എങ്കില്‍
ഞാന്‍ നറു നിലാവ്
നീ തേന്‍മാവിലെ മാങ്കനിയെങ്കില്‍
ഞാന്‍ അതില്‍ മധുരം
നീ ചെഞ്ചോര നിറമാര്‍ന്ന ഹൃദയമെങ്കില്‍
ഞാന്‍ അതിന്റെ മിടിപ്പ്.
ഒരു പ്രണദിന ആശംസകള്‍ കൂടി പങ്കുവച്ചാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here