കലോത്സവത്തില്‍ പ്രശ്‌നമുണ്ടാക്കിയത് നുഴഞ്ഞു കയറിയവര്‍; അന്വേഷണത്തില്‍ എല്ലാം പുറത്തുവരും; ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ശ്രമം; മന്ത്രി ആര്‍.ബിന്ദു.

എറണാകുളം : കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് പുറത്തു നിന്നും നുഴഞ്ഞു കയറിയവരെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. കലോത്സവ നടത്തിപ്പില്‍ വീഴ്ച വന്നതായി അഭിപ്രായമില്ല. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുളള ശ്രമമാണ് നടന്നത്. പോലീസ് അന്വേഷണത്തിലൂടെ മാത്രമേ പൂര്‍ണ്ണ വിവരങ്ങളും പുറത്തു വരികയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ബോധപൂര്‍വ്വം ക്യാംപസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിനെ തകര്‍ക്കാനുളള ശ്രമാണ് കുറച്ചു ദിവസമായി നടക്കുന്നത്. ഇപ്പോഴത്തെ ശ്രമങ്ങള്‍ അതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. യുവജനോത്സവത്തിലെ വിധികര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് കണ്ണൂര്‍ ചൊവ്വ സ്വദേശി പി.എന്‍.ഷാജിയാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാര്‍ഗം കളിയില്‍ കോഴ വാങ്ങി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ ചൊവ്വ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഷാജിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാണ് മാര്‍ക്ക് നല്‍കിയതെന്നുമാണ് കുറിപ്പിലുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here