മദ്യപിച്ചോയെന്ന പരിശോധന അപകടങ്ങള്‍ കുറച്ചു; മത്സരയോട്ടം വേണ്ട; ചെറിയ വാഹനങ്ങളെ സംരക്ഷിക്കണം; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗതമന്ത്രി
തിരുവനന്തപുരം : മദ്യപിച്ചാണോ ഡ്യൂട്ടിക്കെത്തുന്നതെന്ന പരിശോധന കര്‍ശനമാക്കിയോടെ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറഞ്ഞതായി ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. ചെറിയ അപകടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചയില്‍ 36 അപകടങ്ങള്‍ നടന്നിരുന്നത് ഇപ്പോള്‍ 25 വരെയായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. ഡ്രൈവര്‍മാര്‍ക്കായാണ് മന്ത്രി വീഡിയോ സന്ദേശം പങ്കുവച്ചത്.
സുരക്ഷിതമായി ബസ് ഓടിക്കാന്‍ പ്രത്യേക ശ്രദ്ധിക്കണം. സ്വകാര്യ ബസുകളുമായടക്കം മത്സരയോട്ടം നടത്തരുരത്. യാത്രക്കാരെ ഭയപ്പെടുത്തരുത്. സമയത്തിന് വണ്ടിയെടുക്കുക. സുരക്ഷിത യാത്ര ഒരുക്കുക. എങ്കില്‍ മാത്രമേ കൂടുതല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് എത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ചെറിയ വാഹനങ്ങളെ സംരക്ഷിക്കണം. ചിലര്‍ ബസിന് മുന്നില്‍ പല അഭ്യാസങ്ങള്‍ കാണിക്കും. അവരോട് ക്ഷമിച്ച് വണ്ടിയോടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തുമ്പോള്‍ ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സമാന്തരമായി ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തരുത്. ഇടത് വശം ചേര്‍ത്ത് നിര്‍ത്തണം. ഫോണില്‍ സംസാരിച്ച് വണ്ടി ഓടിക്കരുത്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കാലിയായി സര്‍വീസ് നടത്തുന്നത് അവസാനിപ്പിക്കണം. രാത്രിയില്‍ യാത്രക്കാര്‍ എവിടെ ഇറങ്ങണം എന്ന് പറഞ്ഞാലും നിര്‍ത്തിക്കൊടുക്കണം. ഡീസല്‍ അനാവശ്യമായി പാഴാക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ലാഭത്തില്‍ പോകേണ്ടത് ഓരോ ജിവനക്കാരുടേയും ആവശ്യമാണെന്ന് കരുതണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന ഉറപ്പും മന്ത്രി നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here