‘വിസിയെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടിയോട് യോജിക്കുന്നില്ല’; ഡീനിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി

ആലപ്പുഴ: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വെറ്ററിനറി വിസിയെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടിയോട് യോജിക്കുന്നില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സർക്കാരിന്റെയും സർവകലാശാലയുടെയും ഭാഗത്ത് നിന്ന് നടപടികൾ നടക്കുന്ന സാഹചര്യത്തിൽ കൂടിയാലോചന ഇല്ലാതെ നടത്തിയ നീക്കം ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. കോളജ് ഡീനിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വെറ്ററിനറി സർവകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.ആര്‍ ശശീന്ദ്രനാഥിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് ദിവസം ക്രൂരമായ മര്‍ദ്ദനവും റാഗിങ്ങും നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന ന്യായീകരണം നിലനില്‍ക്കുന്നതിനാലാണ് നടപടിയെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംഭവത്തിൽ ഇടപ്പെട്ടതെന്നും ഗവർണർ പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് ഗവര്‍ണര്‍ കത്തും നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top