ആർക്കും ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി; സംഭവിച്ചത് സാങ്കേതിക തകരാര്‍, പണം പിന്‍വലിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധവുമായി ജീവനക്കാർ
കണ്ണൂർ: സംസ്ഥാനത്താർക്കും ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാേൽ. സാങ്കേതികമായ ചില പ്രശ്നങ്ങളാണ് വന്നതെന്നും കേന്ദ്രം പണം തടഞ്ഞുവച്ചതാണ് പ്രതിസന്ധിയാകുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിനൽ നിന്ന് ലഭിക്കേണ്ട 13,600 കോടി ഇതുവരെ നൽകിയില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ കേസ് സുപ്രീംകോടതി ഈ മാസം ആദ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം അക്കൗണ്ടിൽ പണം എത്താത്ത സാഹചര്യത്തിൽ ഇന്നും ജീവനക്കാർക്ക് ശമ്പളം എടുക്കാൻ കഴയില്ല. ഇതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്നു കാണിച്ചെങ്കിലും ഈ തുക ബാങ്കിലേക്കു കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല. ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണംമില്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ മരവിപ്പിച്ച അവസ്ഥയിലാണ്. ആകെയുള്ള അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാർക്കാണ് ആദ്യ ദിവസം ശമ്പളം നൽകുന്നത്.
ആദ്യം ട്രഷറിയിലെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക്) അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം അവിടെനിന്ന് ബാങ്കിലേക്കു പോകുകയാണ് ചെയ്യുന്നത്. എന്നാൽ, ഇന്നലെ ഇടിഎസ്ബിയിലേക്ക് എത്തിയതായി കാണിച്ച പണം ബാങ്കിലേക്കു പോയില്ല. ജീവനക്കാർ ഇടിഎസ്ബിയിൽ നിന്ന് ഓൺലൈനായി പണം ബാങ്കിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നിലയിലായിരുന്നു. ശമ്പളം നൽകിയെന്നു വരുത്താനാണ് സർക്കാർ ഈ വളഞ്ഞ വഴി സ്വീകരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here