വയനാട്ടില്‍ കണ്ടെത്താനുളളത് 122 പേരെ; തിരച്ചിലിന് സര്‍ക്കാര്‍ തയാറെന്നും റവന്യൂമന്ത്രി കെ രാജന്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനിയും 122 പേരെ കണ്ടെത്താനുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തമുണ്ടായ സ്ഥലത്ത് നടന്നത് ഇതുവരെ കേരളം കാണാത്ത തരത്തിലുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവുമാണ്. കണ്ടെത്തിയ ശരീരഭാഗങ്ങളില്‍ 55 എണ്ണം ഡിഎന്‍എ പരിശോധന പോലും സാധ്യമായ രീതിയില്‍ അല്ലായിരുന്നു. കാണാതായവര്‍ക്ക് വേണ്ടി ഇനിയും തരിച്ചിലിന് സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
തിരച്ചില്‍ നടത്തണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കും. അതിനുള്ള തീയതിയടക്കം ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. തിരച്ചില്‍ അവസാനിപ്പിച്ച് എന്ന പറയുമ്പോള്‍ ജനങ്ങല്‍ക്ക് വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ എല്ലാവരും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സഹായം ലഭ്യമാക്കിയിട്ടില്ല. ഇത് നിരാശാജനകമാണ്. കേന്ദ്രം ആവശ്യപ്പെട്ട എല്ലാ കണക്കുകളും നല്‍കിയതാണ്. എന്നിട്ടും ഇത് വൈകുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here