കണ്ടക്ടർക്ക് നേരെ അസഭ്യവർഷം; ശക്തമായ നടപടിയെന്ന് ഗണേഷ് കുമാർ; പോലീസും കേസെടുത്തു
ടിക്കറ്റെടുക്കാത്തത് ചോദ്യംചെയ്ത കണ്ടക്ടർക്ക് നേരെ അസഭ്യവർഷം നടത്തിയ യാത്രക്കാരന് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കണ്ടക്ടറെ യാത്രക്കാരന്‍ തെറി വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അതേസമയം അടൂർ ഡിപ്പോയിലെകണ്ടക്ടർ മനീഷിന്റെ പരാതിയില്‍ അടൂര്‍ പോലീസ് കേസ് എടുത്തു. കെഎസ്ആർടിസി കണ്ടക്ടറെ അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. കൊല്ലം കൊട്ടാരക്കര മൈലം എസ്.ജി കോട്ടേജിൽ ഷിബുവിനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം കായംകുളത്തുനിന്ന് അടൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതാണ് യാത്രക്കാരനെ പ്രകോപിപ്പിച്ചത്. കണ്ടക്ടറെ യാത്രക്കാരന്‍ അസഭ്യം വിളിക്കുന്നത് യാത്രക്കാരാണ് മൊബൈലിൽ പകർത്തിയത്. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here