മന്ത്രി ബാലഗോപാലിൻ്റെ പേരില്‍ ജോലി തട്ടിപ്പ്; ഡിജിപിക്ക് കത്ത് നൽകി

തിരുവനന്തപുരം: ധനമന്ത്രിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.എൻ ബാലഗോപാൽ ഡിജിപിക്ക് കത്ത് നല്‍കി. മൂന്നര ലക്ഷം രൂപയാണ് മന്ത്രിയുടെ പേരുപറഞ്ഞ് കാഞ്ഞിരംകുളം സ്വദേശി ചന്ദ്രശേഖരന്‍ നായരില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ രണ്ടംഗ സംഘം തട്ടിയെടുത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ഒരു വാർത്താ ചാനലിൽ പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപിക്ക് പരാതി നൽകിയതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചന്ദ്രശേഖരന്‍ നായരുടെ മകള്‍ക്ക് സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് ധനമന്ത്രിയുടെ ബന്ധുവാണെന്ന് അറിയിച്ച്‌ കരമന സ്വദേശി ശശിധരന്‍ നായരും ധനവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയാണെന്ന് പറഞ്ഞ് നിഷ എന്ന യുവതിയും ചേർന്ന് മൂന്നരലക്ഷം രൂപ തട്ടിയെടുത്തത്.

2022 മാര്‍ച്ചിലാണ് ഈ സംഘം ചന്ദ്രശേഖരൻ നായരിൽ നിന്ന് പണം കൈപ്പറ്റിയത്. കരമനയിലെ കാലടി സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയനുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞാണ് ശശിധരന്‍ തട്ടിപ്പ് നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top