മുഖ്യമന്ത്രിയെ അവന്‍ എന്ന് വിളിച്ചു; ഞങ്ങളുടെ നേതാവിനെ വിളിച്ചത് പരനാറിയെന്ന്; സഭയില്‍ ഏറ്റുമുട്ടി മന്ത്രി രാജേഷും പ്രതിപക്ഷ നേതാവും

നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്ക് മറുപടി പറയുന്നതിനിടയിലാണ് മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയം പറഞ്ഞ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഉന്മാദത്തിലാണെന്ന് രാജേഷ് വിമര്‍ശിച്ചു. കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങളുടെ പരിലാളനയിലാണ്. പ്രതിപക്ഷം നന്മകളാല്‍ നിറഞ്ഞവരെന്നും ഭരണപക്ഷം ധാര്‍ഷ്ട്യമുളളവരെന്നുമാണ് പ്രചരിപ്പിക്കുന്നതെന്നും രാജേഷ് വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവിനെ ഒരു കോണ്‍ഗ്രസ് നേതാവ് സഭയില്‍ പറയാന്‍ കഴിയാത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അതില്‍ ഒരു ചര്‍ച്ചയുമുണ്ടായില്ല. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ വിളിച്ചത് അവന്‍ എന്നാണ്. അത്തരമൊരു പരാമര്‍ശം ഭരണപക്ഷത്തെ ഒരാളും പ്രതിപക്ഷനേതാവിനെതിരെ നടത്തിയിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞു. അവന്‍ എന്ന് വിളിച്ചിട്ടില്ലെന്നും ഞങ്ങളുടെ കൂട്ടത്തിലുളള നേതാവിനെ പരനാറി എന്ന് വിളിച്ചിട്ടുണ്ടെന്നും സതീശന്‍ മറുപടി നല്‍കി.
കെപിസിസി പ്രസിഡന്റ് കേരളത്തിലെ മുഖ്യമന്ത്രിയെ സ്ഥിരമായി വിശേഷിപ്പുിക്കുന്നത് ചെത്തുകാരന്റെ മകന്‍ എന്നാണ്. അത് അശ്ലീലമായ ചിന്തയാണ്. ഏത് കാലത്താണ് ജീവിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ ചോദിക്കണമെന്നും രാജേഷ് പറഞ്ഞു. പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെറ്റുപറ്റും. അതില്‍ ഒരു ദുരഭിമാനവും ഇല്ലാതെ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here