കരാറുകാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ള കുടിശിക 1100 കോടിയിലേറെ; ഇഴയുന്ന പണികള്‍ക്ക് കാരണം വ്യക്തം
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ പണികള്‍ ചെയ്ത കരാറുകാര്‍ക്ക് ബില്ലുകള്‍ കൃത്യമായി മാറി നല്‍കുന്നില്ലെന്ന് പരാതി കുറച്ചുനാളുകളായി ഉയരുന്നതാണ്. ഇതിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. 1166 കോടി രൂപയുടെ കുടിശികയാണ് കരാറുകാര്‍ക്ക് നല്‍കാനുളളത്. 2024 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള ആറു മാസത്തെ കണക്കിലാണ് ഇത്രയും കോടികള്‍ കുടിശകയുള്ളത്.
റോഡ്, പാലം എന്നിവയുടെ നിര്‍മ്മാണം പരിപാലനം എന്നിവയില്‍ 857.41 കോടിയുടെ കുടിശകയാണുള്ളത്. കെട്ടിട നിര്‍മ്മാണത്തിന്റെ 258.07 കോടിയുടെ ബില്ലുകള്‍ കുടിശികയാണ്. ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 50.83 കോടിയും കുടിശികയുണ്ട്. മന്ത്രി റിയാസ് രേഖാമൂലം നിയമസഭയില്‍ വ്യക്തമാക്കിയ കണക്കാണിത്. ഇത്രയും കോടികളുടെ ബില്ലുകള്‍ മാറാത്തത് കാരണം സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു കാലാതാമസവും നേരിടുന്നില്ലെന്ന വിചിത്ര നിലപാടും മന്ത്രി സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍ സംസ്ഥാന വ്യാപകമായി ഇതല്ല സ്ഥിതി എന്നത് വ്യക്തമാണ്. പല റോഡ് പണികളും ഇഴയുന്ന അവസ്ഥയാണ്. ഇതിന് കാരണം ബില്‍ മാറാത്തതിലെ പ്രതിസന്ധിയാണെന്ന് കരാറുകാര്‍ തന്നെ ആരോപിച്ചിരുന്നു. പല കരാറുകാരും ഇപ്പോള്‍ സര്‍ക്കാരിന്റെ വലിയ കരാറുകള്‍ ഒഴിവാക്കുകയാണ്. ഇവയെല്ലാം ഊരാളുങ്കല്‍ െൈസസൈറ്റിയെ എല്‍പ്പിച്ച് തലയൂരുകയാണ് സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും ചെയ്യുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here