കേണിച്ചിറയിലെ കടുവയെ വെടിവയ്ക്കും; ഉത്തരവ് ഉടന്‍; കൊന്ന പശുക്കള്‍ക്ക് മുപ്പതിനായിരം നഷ്ടപരിഹാരവും

വയനാട് കേണിച്ചിറയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനം. ഇന്ന് ഉച്ചയോടെ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും. മയക്കുവെടിവച്ച് പിടികൂടാനാണ് തീരുമാനം. കേണിച്ചിറയിലെ എടക്കാട് മേഖലയിലാണ് കടവയുടെ ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കടിച്ചു കൊന്നത്. ഇന്നലെയും ഇന്ന് പുലര്‍ച്ചയുമായി മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്.
ആക്രമണം പതിവായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പശുവിന്റെ ജഡവുമായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കടുവയെ മയക്കു വെടിവച്ച് പിടിക്കണമെന്നും, ജനങ്ങളുടെ ഭീതി അകറ്റണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വനംമന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്നാണ് കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ വേഗത്തില്‍ തീരുമാനമായത്. നിയമാനുസൃത നടപടി സ്വീകരിക്കാന്‍ മന്ത്രി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കൂടാതെ ചത്ത് പശുക്കള്‍ക്ക് മുപ്പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പത്തു വയസ്സ് തോന്നിക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മയക്കുവെടിവച്ച് കടുവയെ പിടികൂടാനായി ആര്‍ആര്‍ടി സംഘം കേണിച്ചിറയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here