തോമസ്‌.കെ.തോമസിന് മന്ത്രിയാകാനുള്ള വഴി അടയുന്നു; മുഖ്യമന്ത്രി കത്തിക്കുന്നത് കൂറുമാറ്റാന്‍ 100 കോടി എന്ന ആരോപണം

രണ്ട് ഇടത് എംഎല്‍എമാരെ എന്‍സിപി അജിത്‌ പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണം എന്‍സിപി എംഎല്‍എ തോമസ്‌.കെ.തോമസിന് തിരിച്ചടിയാകുന്നു. ഈ ആരോപണത്തില്‍ തട്ടി തോമസിന്റെ മന്ത്രിസ്ഥാനം തെറിച്ച അവസ്ഥയിലാണ്.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനുമാണ് (ആർഎസ്പി–ലെനിനിസ്റ്റ്) കൂറുമാറാന്‍ തോമസ്‌ പണം വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. എന്‍സിപി ആവശ്യപ്പെട്ടിട്ടും എന്‍സിപി മന്ത്രിമാറ്റം മുഖ്യമന്ത്രി ഇടപെട്ട് വെട്ടിയതോടെയാണ് ഈ കോഴ ആരോപണം വെളിച്ചത്ത് വന്നത്.

Also Read: പി.സി.ചാക്കോ കോണ്‍ഗ്രസിലേക്ക് മടങ്ങുമോ; തോമസ്‌.കെ.തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നിലെന്ത്

50 കോടി കോഴ വാഗ്ദാനം ഉണ്ടോ എന്ന് പിണറായി അന്വേഷിച്ചപ്പോള്‍ ആന്റണി രാജു ഇത് സ്ഥിരീകരിച്ചു. എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചു. എന്‍സിപി ആവശ്യപ്പെട്ടിട്ടും തോമസിന് മന്ത്രിസ്ഥാനം നല്‍കാതിരിക്കാന്‍ കാരണമായത് ഈ നീക്കമാണ് എന്ന കാര്യം മുഖ്യമന്ത്രി സിപിഎം സെക്രട്ടേറിയറ്റിനെ അറിയിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച് തോമസ്‌ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കോഴ ഇടപാട് അദ്ദേഹം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആന്റണി രാജു കളിക്കുന്ന കളിയാണ് എന്നാണ് തോമസ്‌ പറഞ്ഞത്.

Also Read: തോമസ് കെ തോമസ് മന്ത്രിയാകും; എന്‍സിപിയില്‍ മന്ത്രിമാറ്റം പ്രഖ്യാപിച്ച് പിസി ചാക്കോ

എ.കെ.ശശീന്ദ്രനെ മാറ്റി തോമസ്‌.കെ.തോമസിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. തോമസിനെയും കൂട്ടി മുഖ്യമന്ത്രിയെ കണ്ടെങ്കിലും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചില്ല. കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. മന്ത്രിസഭയില്‍ നിന്നും ശശീന്ദ്രനെ പിന്‍വലിച്ച് മുഖ്യമന്ത്രിക്ക് തിരിച്ചടി നല്‍കാന്‍ പാര്‍ട്ടിയില്‍ ആലോചന വന്നെങ്കിലും ഈ നീക്കത്തില്‍ ശശീന്ദ്രന്‍ വിഭാഗം എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ അതിനും കഴിയാത്ത അവസ്ഥയിലാണ് ചാക്കോ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top