തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നിൽ; ‘മാസപ്പടി’യില്‍ പ്രതികരണവുമായി മന്ത്രി റിയാസ്

മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാൻ കഴിയില്ല. ഒന്നിലും ഭാഗമല്ലാത്ത ആളുകളെ പോലും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സിപിഎമ്മിന് തുടർഭരണം കിട്ടിയതിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍. അതിന് മരുന്ന് കഴിക്കുകയൊ വ്യായാമം ചെയ്യുകയോ ആണ് വേണ്ടത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തില്‍ പറയാനുള്ളതൊക്കെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു. നിയമവ്യവസ്ഥ അനുസരിച്ചു കാര്യങ്ങള്‍ നടക്കട്ടെ. തിരഞ്ഞെടുപ്പ് പത്രികയില്‍ നല്‍കിയ വിവരങ്ങൾ എല്ലാവരും കണ്ടതാണ്. എല്ലാം സുതാര്യമാണ്. മിണ്ടിയാലും ഇല്ലെങ്കിലും ചിലർക്ക് വാർത്തയാണ് എന്നും റിയാസ് പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here