മന്ത്രി റിയാസിന്റെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; യാത്രക്കാരന്റെ തലക്ക് പരിക്ക്

മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ സ്റ്റേറ്റ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രിയായിരുന്നു അപകടം. തിരുവനന്തപുരം മലയിന്‍കീഴിന് സമീപം തച്ചോട്ടുകാവിലായിരുന്നു അപകടമുണ്ടായത്. തൂങ്ങാംപാറ ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി. തച്ചോട്ടുകാവ് മഞ്ചാടി റോഡില്‍ ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയിയിരുന്നു.

നെയ്യാര്‍ ഡാം സ്വദേശി ശശിധരന് തലക്ക് പരിക്കേറ്റു. മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ശശിധരനെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. തുടര്‍ന്ന് മന്ത്രി തിരുവനന്തപുരം റയില്‍വേ സ്റ്റേഷനിലേക്ക് പോയി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top