മുഹമ്മദ് റിയാസ് പുലി; ഒരു മന്ത്രിക്ക് മാത്രം സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പതിവില്ലാത്ത പുകഴ്ത്തല്‍; പിണറായി ഇഫക്ടെന്ന് വിമര്‍ശനം

സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ ഒരു മന്ത്രിക്ക് അസാധാരണ പുകഴ്ത്തല്‍. സാധാരണ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും മന്ത്രിമാരുടെ വീഴ്ചകളും ചൂണ്ടികാട്ടുന്നതാണ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട്. എന്നാല്‍ കൊല്ലം സമ്മേളനത്തില്‍ കാണുന്നത് മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരേയും അസാധാരണമാം വിധം പുകഴ്ത്തുന്നതാണ്.
മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനം മികച്ചതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. റിയാസിന്റെ ശൈലി പാര്‍ട്ടിക്ക് ഗുണകരമാണ്. പാര്‍ട്ടി വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ തകര്‍പ്പന്‍ മറുപടി നല്‍കുന്ന രാഷ്ട്രീയ ചാതുരി അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പുകഴ്ത്തുന്നു. രാഷ്ട്രീയമായി സജീവമായതിനാല്‍ റിയാസിനെ മാധ്യമങ്ങള്‍ വേട്ടയാകുടയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇത്രത്തോളം പ്രശംസ ഏറ്റുവാങ്ങിയ മറ്റൊരു മന്ത്രിയില്ല. ശബരിമലയിലെ പ്രവര്‍ത്തനത്തിന്റെ പേരില്‍ മന്ത്രി വിഎന്‍ വാസവന് ചെറിയ പ്രശംസയുണ്ട്. മറ്റുള്ളവര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങളാണുള്ളത്. റിപ്പോര്‍ട്ടിലെ ഈ പുകഴ്ത്തല്‍ പിണറായി ഇഫെക്ടെന്ന വിമര്‍ശനമാണ് ഉയരുന്നുത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here