അര്‍ജുന്റെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മന്ത്രി റിയാസ്; കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടി
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അര്‍ജുന്റെ വീട്ടിലെത്തി ബന്ധുക്കളെ മന്ത്രി ആശ്വസിപ്പിച്ചു. ‘അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്. ഇങ്ങനെയും ആളുകള്‍ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കര്‍ശനമായും നിയമത്തിനു മുന്നില്‍ കൊണ്ടുവരും’ മന്ത്രി പറഞ്ഞു.
ഷിരൂരില്‍ നടക്കുന്ന തെരച്ചില്‍ ലക്ഷ്യം കാണും വരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മോശം കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നത്. കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അര്‍ജുന്റെ അമ്മയും സഹോദരിയും മാധ്യമങ്ങളോട് സംസാരിച്ചത് എഡിറ്റ് ചെയ്താണ് അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here