ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ് മന്ത്രിയാകുമോ; തീരുമാനം ഇന്ന് അറിയാം

എൻസിപിയില്‍ എ.കെ.ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ്‌ മന്ത്രിയാകുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വരും. തോമസ്‌.കെ.തോമസിനെ മന്ത്രിയാക്കണം എന്ന ആവശ്യം പാര്‍ട്ടി തീരുമാനമാക്കി മാറ്റാന്‍ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോക്ക് കഴിഞ്ഞിരിക്കെ ആവശ്യം തള്ളുക സിപിഎമ്മിനും ബുദ്ധിമുട്ടാകും. ഇന്ന് കൂടുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം വന്നേക്കും. വൈകീട്ട് മുഖ്യമന്ത്രിയെ പി.സി.ചാക്കോയും മന്ത്രി ശശീന്ദ്രനും തോമസ്‌.കെ.തോമസും കാണുന്നുണ്ട്. ഇതോടെ മന്ത്രിമാറ്റത്തില്‍ അന്തിമ തീരുമാനം വരും.

Also Read: എന്‍സിപി മന്ത്രിക്ക് ഇത്തവണയും ഇരുപ്പുറയ്ക്കുന്നില്ല; തോമസ്‌.കെ.തോമസ്‌ കസേര ഉറപ്പിച്ചു

നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ അതിനുമുന്‍പ് മന്ത്രിമാറ്റം ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നിയമസഭാ സമ്മേളനം രണ്ടാഴ്ച നീളും. സഭാ സമ്മേളനത്തിനിടയ്ക്ക് മന്ത്രിമാറ്റം പതിവുള്ളതല്ല.

തോമസ് കെ തോമസ് മന്ത്രിയാവണമെന്ന് പാര്‍ട്ടി; ഒഴിയില്ലെന്ന് ശശീന്ദ്രന്‍; അന്തിമ തീരുമാനം ഡല്‍ഹിയില്‍

മുഖ്യമന്ത്രിയും സിപിഎമ്മും കൈവിട്ടേക്കില്ല എന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമൊന്നും അധികം കാലയളവില്ല. അതിനാല്‍ ഒരു മന്ത്രിമാറ്റം അംഗീകരിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്‍.

മന്ത്രിമാറ്റം എന്‍സിപിയുടെ തീരുമാനം അനുസരിച്ച് ചെയ്യാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഈ നിലപാട് ശശീന്ദ്രന് തിരിച്ചടിയാണ്. രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം എന്ന തീരുമാനം പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് തോമസ്‌.കെ.തോമസിന്റെ വാദം. പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top