മന്ത്രിമാർക്കും മിണ്ടാട്ടമില്ല; ബില്ലുകളിൽ വ്യക്തതയില്ല; ആരോട് ചോദിക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവെക്കാത്തതിൻ്റെ കാരണം വിശദമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനനിലേക്ക് അയച്ച ബില്ലുകളിൽ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ട്. മന്ത്രിമാർക്ക് തന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ സാധിക്കുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി.

“ചാൻസലർ സ്ഥാനത്ത് തുടരാൻ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്തുകൊണ്ട് അദ്ദേഹം ആ കത്ത് പിൻവലിച്ചില്ല. ബില്ലുകളിൽ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ട്. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാർക്കും തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കുന്നില്ല. പിന്നെ ആരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത് ” – തിരുവനന്തപുരത്ത് മാധ്യമങ്ങളോട് ഗവർണർ പറഞ്ഞു.

അഞ്ചുമാസംമുതൽ രണ്ടുവർഷംവരെയുള്ള എട്ട് ബില്ലുകളാണ് ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാൻ പിടിച്ചു​വെച്ചിരിക്കുന്നത്. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ, ക്ഷീരകർഷക ക്ഷേമനിധി ബിൽ, ലോകായുക്ത ബിൽ, സർവകലാശാലാ നിയമഭേദഗതി ബിൽ തുടങ്ങിയവയിലാണ് ഗവർണർ തീരുമാനമെടുക്കാനുള്ളത്. അതേ സമയം, നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവർണറുടെ നിലപാടിനെതിരെ ഉടൻതന്നെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനാണ് സർക്കാർ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top