16കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; അമ്മയ്ക്ക് എതിരെ പോലീസ് കേസ്
December 13, 2024 1:47 PM
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ അമ്മ കുടുങ്ങി. പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ അമ്മയ്ക് എതിരെ കേസ്. വര്‍ക്കല പോലീസാണ് കേസ് എടുത്തത്.
വര്‍ക്കലയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് സ്കൂട്ടറുമായി കുട്ടി പോലീസിന് മുന്നില്‍പെട്ടത്. പരിശോധനയില്‍ കുട്ടിക്ക് ലൈസന്‍സ് ഇല്ലെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പോലീസിനു വ്യക്തമായി. ഇതോടെയാണ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്ക്ക് പോലീസ് നിയമനടപടി സ്വീകരിച്ചത്.
50000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന ഭാരതീയ ന്യായസംഹിത വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here