പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ; വീട്ടിലെത്തി പീഡനം; പ്രതി അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദ് ഇർഫാൻ (20) ആണ് പിടിയിലായത്.മാന്നാർ പോലീസാണ് അറസ്റ്റ് ചെയ്തത്. ചെന്നിത്തലയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്.
വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് സംശയം തോന്നിയ അധ്യാപകർ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതോടെ അധ്യാപകർ മാന്നാർ പോലീസിൽ പരാതി നൽകി.
തുടർന്നാണ് മലപ്പുറത്തു നിന്ന് പ്രതി പിടിയിലായത്.
സബ് ഇൻസ്പെക്ടർ അഭിരാം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റിയാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സാജിദ്, സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here