പെരുമ്പാവൂരില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചത് അസം സ്വദേശി; പ്രതി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി സജാലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഇയാള്‍ മാത്രമാണ് പ്രതി.
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതി സജാലാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയത്.

പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയി കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top