മകളെ പീഡിപ്പിച്ചത് അച്ഛനും മുത്തച്ഛനും അമ്മാവനും ചേര്‍ന്ന്; പോക്സോ കേസില്‍ മൂന്ന് പേരും അറസ്റ്റില്‍
കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തതിന് മൂന്ന് പേരെ ലക്നൗ ഔറയ്യ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മുത്തച്ഛൻ, അച്ഛൻ, അമ്മാവൻ എന്നിവരാണ് അറസ്റ്റിലായത്. ബലാത്സംഗവും പോക്സോയും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. ഡിഎൻഎ പരിശോധനക്കായി മൂന്നുപേരുടെയും രക്തസാമ്പിളുകൾ ശേഖരിച്ചതായി ഔറയ്യ അഡീഷണൽ എസ്പി അലോക് മിശ്ര അറിയിച്ചു.
ബന്ധുവായ സ്ത്രീയോടൊപ്പമാണ് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മുത്തച്ഛനും പിതാവും അമ്മാവനും കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞത്. രണ്ട് മാസം ഗർഭിണിയാണെന്നും ചികിത്സയിലാണെന്നും പെൺകുട്ടി പറഞ്ഞു. അബോർഷൻ നടത്താൻ ഈ മൂവർസംഘം കുട്ടിയെ നിർബന്ധിച്ച് വരികയായിരുന്നു.
അതിക്രമം കാരണം 12 വർഷം മുൻപ് അമ്മ കുട്ടിയുമായി ഡൽഹിയിലേക്ക് മാറി താമസിച്ചിരുന്നു. എന്നാൽ 2020ൽ കുട്ടിയുടെ അച്ഛൻ ഇരുവരെയും തിരികെ എത്തിച്ചു. ഇതിന് ശേഷം 2023ൽ അമ്മ മരിക്കുകയും ചെയ്തു. ഈ മരണവും ഇപ്പോള്‍ പോലീസ് അന്വേഷിക്കുകയാണെന്ന് അഡീ. എസ്പി അറിയിച്ചു. അമ്മ മരിച്ച ശേഷവും പീഡനം തുടര്‍ന്നു. ഇതോടെയാണ് പെണ്‍കുട്ടി ബന്ധുവിനെ അറിയിച്ചതും പോലീസിൽ പരാതി എത്തിയതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here