പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; നാല് യുവാക്കള്‍ പിടിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ നാലുപേർ കൊച്ചിയില്‍ പിടിയിലായി. ലിൻ്റോ (26), മുഹമ്മദ് നിവാസ് (23), വൈശാഖ് (29), അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

ടൂർ പോകാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാളായ അഭിനവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയത്. ലിന്റോ ലോഡ്ജില്‍ മുറി എടുത്ത് പെണ്‍കുട്ടിക്ക് ലഹരിമരുന്നുകള്‍ നല്‍കിയ ശേഷം പീഡിപ്പിച്ചു. ടാക്സി ഡ്രൈവറായ മുഹമ്മദ്‌ നിവാസ് പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി ബിയര്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

മറ്റൊരു പ്രതിയായ വൈശാഖ് ഇയാളുടെ കാറിൽ ചെറായിയിലും ആലങ്ങാടുള്ള വാടകവീട്ടിലും കൊണ്ടുപോയി മാരകമായ ലഹരിമരുന്നുകള്‍ നല്‍കി. ഇതിനെ തുടര്‍ന്നു പെണ്‍കുട്ടിക്ക് മാനസികവിഭ്രാന്തിയുണ്ടായി.

ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐമാരായ അഖിൽ വിജയകുമാർ, അനിൽകുമാർ, സി.എ.ഷാഹിർ, എഎസ് ഐ സ്വപ്ന, എസ് സിപിഒമാരായ റെജി.കെ.തങ്കപ്പൻ, പ്രിയൻ, രൂപേഷ്, സിപിഒമാരായ ചിത്ര, ദിവ്യ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top