ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴയിട്ട് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് കോടതി
തൃശൂര്‍: ഒന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം അയിരൂര്‍ സ്വദേശി ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് (34) കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. ലിഷയാണ് ശിക്ഷ വിധിച്ചത്.
2011ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം നോക്കി പ്രതി അതിക്രമിച്ച് കയറുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ചശേഷം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി. കുട്ടിക്ക് പനിയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പല ഡോക്ടര്‍മാരെ കാണിക്കുകയും കൗണ്‍സലിങ്ങിന് വിധേയമാക്കുകയും ചെയ്തു. ഇതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.
സംഭവം അറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കള്‍ സിഡബ്ല്യുസിക്ക് പരാതി നല്‍കി. വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടതിയില്‍നിന്നും കൂടുതല്‍ അന്വേഷണത്തിന് ഉത്തരവായതിനുപിന്നാലെ പോലീസ് വീണ്ടും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. എസ്ഐമാരായ കെ.ജി.സുരേഷ്, എ.ജെ.ജോണ്‍സന്‍, അമൃതരംഗന്‍ എന്നിവരാണ് കേസ് അന്വേഷിച്ചിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here