മൂത്ത കുട്ടിയെ ഉപയോഗിച്ച് കൂട്ടികാരികളേയും വലയിലാക്കാന്‍ ശ്രമം; ഫെയ്‌സ്ബുക്ക് നോക്കി തിരഞ്ഞെടുപ്പ്; നിര്‍ണ്ണായകം ആ കത്ത്

പത്തും പന്ത്രണ്ടും വയസുളള സഹോദരിമാരെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് കൂടുതല്‍ കുട്ടികളെ ലക്ഷ്യമിട്ടു. മൂത്ത കുട്ടിയുടെ സുഹൃത്തുക്കളായ കുട്ടികളെയാണ് ഇയാള്‍ നോട്ടമിട്ടത്. പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്നാണ് സുഹൃത്തുക്കളായ കുട്ടികളെ ഇയാള്‍ തിരഞ്ഞെടുത്തത്. ഇവരെ പരിചയപ്പെടുത്താന്‍ കുട്ടികളെ നിരന്തരം നിര്‍ബന്ധിച്ചു.
ഇത് സഹിക്കാനാകാതെ വന്നതോടെ, മൂത്ത കുട്ടി സുഹൃത്തിന് ഒരു കത്ത് നല്‍കി. അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ ആ കത്ത് കണ്ട സ്‌കൂളിലെ അധ്യാപികയുടെ മകളാണ് വിവരം അമ്മയെ അറിയിച്ചത്. ഈ അധ്യാപികയാണ് സംശയം തോന്നി കുട്ടികളുമായി സംസാരിച്ചതും പീഡനവിവരം മനസിലാക്കിയതും. പിന്നാലെ പോലീസില്‍ അറിയിച്ചു. ഈ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇയാളുടെ പീഡനത്തിന് ഇരയായേനെ.
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി അയ്യമ്പുഴ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ധനേഷ് കുമാര്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടികളുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അച്ഛന്‍ രോഗിയായിരുന്ന കാലത്ത് ഇയാളുടെ ടാക്‌സിയിലാണ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. ഈ ബന്ധമാണ് കുട്ടികളുടെ അമ്മയുമായി ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ എത്തിയത്. പീഡനത്തില്‍ അമ്മയുടെ അറിവുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് പോലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here