വിശ്വസുന്ദരിയായി ഷീനിസ്; നിക്കരാഗ്വക്ക് ചരിത്ര മുഹൂർത്തം

സാല്‍വഡോർ: എഴുപത്തിരണ്ടാമത് വിശ്വസുന്ദരിപ്പട്ടം നിക്കരാഗ്വയിലേക്ക്. 84 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളി ഷീനിസ് പലാസിയോസാണ് വിജയകിരീടം ചൂടിയത്. നിക്കരാഗോയിൽ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് ഷീനിസ്. കഴിഞ്ഞ വർഷത്തെ വിജയിയായ അമേരിക്കയുടെ ബോണി ​ഗബ്രിയേൽ ഷീനിസിന് കിരീടമണിയിച്ചു.

ഇരുപത്തിമൂന്നുകാരിയായ ഷീനീസ് ടിവി അവതാരകയും മോഡലുമാണ്. കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദമുള്ള ഷീനിസ് മാനസികാരോഗ്യ രംഗത്തും തൻ്റേതായ പ്രവർത്തനങ്ങളുമായി സജീവമാണ്. ‘അണ്ടര്‍സ്റ്റാന്റ് യുവര്‍ മൈന്‍ഡ്’ എന്ന പേരില്‍ ഒരു പ്രൊജക്ടും എന്നീ ഷീനീസ് ആരംഭിച്ചിട്ടുണ്ട്. മാനസികാരോഗ്യത്തേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുകയും അതേക്കുറിച്ചുള്ള മനോഭാവം മാറ്റുകയുമാണ് പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. 2016 ൽ മിസ് ടീൻ നിക്കരാഗ്വ കിരീടവും ഷീൻസ് നേടിയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ മൊറായ വിൽസൺ ഫസ്റ്റ് റണ്ണറപ്പും തായ്ലന്റിന്റെ അന്റോണിയ പൊർസിൽഡ് സെക്കൻഡ് റണ്ണറപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇരുപത്തിമൂന്നുകാരിയായ ശ്വേത ശാർദയും പങ്കെടുത്തിരുന്നു. എന്നാൽ അവസാന ഇരുപതുപേരിൽ മാത്രമേ ചണ്ഡിഗഡ് സ്വദേശിയായ ശ്വേതയ്ക്ക് ഉൾപ്പെടാനായുള്ളു. സെമി ഫൈനൽ റൗണ്ട് വരെയെത്തിയ നർത്തകി കൂടിയായ ശ്വേതക്ക് അവസാന പത്തിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല. ഇതുവരെ മൂന്ന് തവണ മാത്രമാണ് ഇന്ത്യ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയിട്ടുള്ളത്. സുസ്മിത സെൻ (1994), ലാറാ ദത്ത (2000), ഹർനാസ് സന്ധു 2021) എന്നിവരാണ് ഇന്ത്യയ്ക്കായി കിരീടം ചൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top