ക്രിസ്റ്റ്യാന പിസ്‌കോവ ലോകസുന്ദരി; മിസ് ബോട്‌സ്വാന ലെസെഗോ ചോംബോ രണ്ടാമത്

മുംബൈ: മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവയ്ക്ക് ലോകസൗന്ദര്യ കിരീടം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റ്യാനയെ കിരീടമണിയിച്ചു. രണ്ടാം സ്ഥാനം മിസ് ബോട്‌സ്വാന ലെസെഗോ ചോംബോ സ്വന്തമാക്കി. മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണിനാണ് മൂന്നാം സ്ഥാനം.
ക്രിസ്റ്റ്യാനയ്‌ക്കൊപ്പം മിസ് ബോട്‌സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിലെത്തിയത് . മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടിലാണ് ഇടം നേടിയത്.
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിസ് വേള്‍ഡ് മത്സരം ഇന്ത്യയില്‍ നടക്കുന്നത്. 1996ല്‍ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്. 88 മത്സരാര്‍ഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസില്‍ നിന്നുള്ള ഐറിന്‍ സ്‌ക്ലിവയയെ അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു.
ഇന്ത്യ ആറ് തവണ മിസ് വേള്‍ഡ് കിരീടം നേടിയിട്ടുണ്ട്. റീത്ത ഫാരിയ പവൽ (1966), ഐശ്വര്യ റായ് ബച്ചൻ (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര ജോനാസ് (2000), മാനുഷി ചില്ലർ (2017).

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here