കാണാതായ 11കാരിയുടെ മൃതദേഹം കനാലിൽ; സ്ത്രീകൾ പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തു

ഇന്നലെ കാണാതായ പതിനൊന്നു വയസുകാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതായിപെൺകുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ആരോപിച്ചു. പശ്ചിമ ബംഗാളിലെ കുൽതളിയിൽ ഗ്രാമവാസികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പരാതി നൽകാൻ കുൽതളി പോലീസ് സ്റ്റേഷനിലെത്തി. സഹായം ലഭിക്കുന്നതിന് പകരം പോലീസിൽ നിന്ന് മർദ്ദനമാണ് നേരിടേണ്ടി വന്നതെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഇന്ന് രാവിലെ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് ആളുകൾ തടിച്ചുകൂടുകയായിരുന്നു. കൃത്യസമയത്ത് നടപടിയെടുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. പോലീസ് സ്റ്റേഷൻ സ്ത്രീകളുടെ നേതൃത്വത്തിൽ ഗ്രാമവാസികൾ അടിച്ചു തകർത്തു.

ALSO READ: സ്ത്രീകൾ പോലീസ് സ്റ്റേഷൻ തകർത്ത് തീയിട്ടതിന് പിന്നാലെ നടപടി; 11കാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാൾ അറസ്റ്റിൽ

സ്ത്രീകളുടെ നേതൃത്വത്തിൽ വടികളുമായി പ്രതിഷേധിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് കൃത്യസമയത്ത് പരാതി രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ഉൾപ്പെടെയാണ് വൈറലായിരിക്കുന്നത്. സ്ത്രീകൾ പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിയുന്നതും അടിച്ചു തകർക്കുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോകളിൽ ഒന്ന് എക്സിൽ ഷെയർ ചെയ്തു കൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ മമതാ ബാനർജി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ദുർഗാപൂജ സമയത്ത് പശ്ചിമ ബംഗാൾ ദേവീ ശക്തി ആഘോഷിക്കുമ്പോൾ സംസ്ഥാനത്ത് സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ല. സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയായും അദ്ദേഹം ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top