കാമുകനെ കാണാന്‍ 15കാരി തനിച്ചുപോയത് വിജയവാഡയിലേക്ക്; സാഹസികമായി മോചിപ്പിച്ച് പോലീസ്
എറണാകുളം കോലഞ്ചേരിയിൽ നിന്ന് കാണാതായ പതിനഞ്ചുകാരി വിജയവാഡയില്‍. കഴിഞ്ഞ നാലാം തീയതി കാണാതായ അസം സ്വദേശിനിയെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിജയവാഡയിൽ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ബീഹാർ സ്വദേശി ചന്ദൻ കുമാറിനെ (21) പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇൻസ്റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ച് വിജയവാഡയിൽ എത്തിക്കുകയായിരുന്നു.
പുലർച്ചെ എറണാകുളത്തേക്ക് ബസിൽ എത്തിയശേഷം തനിച്ചാണ് ട്രെയിൻ മാർഗം വിജയവാഡയിൽ എത്തിയത്. പോലീസ് കണ്ടുപിടിക്കാതിരിക്കാൻ ഫോണ്‍ സ്വന്തം ഫോൺ വീട്ടിൽ വച്ചിരുന്നു. സഹയാത്രക്കാരുടെ ഫോണിൽ നിന്നാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്.
പെൺകുട്ടി എത്തിയതോടെ യുവാവും ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുള്ള സ്ഥലം പോലീസ് കണ്ടെത്തിയത്. എസ്ഐ ജി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here