ട്യൂഷന് ക്ലാസില്‍ എത്തി; ബന്ധുവീട്ടില്‍ പോകണം എന്ന് പറഞ്ഞ് പോയി; കാണാതായ 15കാരിക്കായി അന്വേഷണം
December 31, 2024 12:20 PM
പാലക്കാട് വല്ലപ്പുഴയില്‍ 15കാരിയെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ ഷെറീഫിന്റെ മകള്‍ ഷഹന ഷെറിനെയാണ് കാണാതായത്. പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാവിലെ ട്യൂഷന് വന്നിരുന്നു. അതിനുശേഷം ബന്ധുവീട്ടില്‍നിന്നും പുസ്തകം എടുക്കാനുണ്ട് എന്ന് പറഞ്ഞാണ് പോയത്. വസ്ത്രം മാറിയ ശേഷമാണ് യാത്രയായത്. സ്കൂളില്‍ കുട്ടി എത്തിയില്ലെന്ന് മനസിലാക്കിയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ഈ കുട്ടി ആണെന്ന് സംശയമുണ്ട്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here