റാന്നിയില്‍ കാണാതായ പത്തു വയസ്സുകാരിയെ കണ്ടെത്തി; പെണ്‍കുട്ടി എത്തിയത് ബന്ധുവീട്ടില്‍

പത്തനംതിട്ട റാന്നി ചെറുകുളഞ്ഞിയിലെ വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. ബന്ധുവീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ 9 മണിക്ക് വീട്ടില്‍ മുത്തശ്ശി മാത്രം ഉണ്ടായിരുന്ന സമയത്താണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ പാലക്കാടാണ് ജോലി ചെയ്തിരുന്നത്. ഭക്ഷണം നല്‍കിയ ശേഷം മുത്തശ്ശി അടുക്കളയില്‍ പോയി തിരികെയെത്തുന്നതിന് ഇടയിലാണ് കുട്ടിയെ കാണാതായത്.

കുട്ടി സ്വന്തം ഇഷ്ടപ്രകാരം മുത്തശ്ശിയോട് പറയാതെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. കുട്ടി ഇടക്ക് ബന്ധുവിന്റെ വീട്ടില്‍ എത്താറുണ്ടായിരുന്നു. കുട്ടിയെ കാണാതായി എന്ന പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. മാധ്യമങ്ങളിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബന്ധുവാണ് കുട്ടി വീട്ടിലെത്തിയതായി പോലീസില്‍ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top