കാണാതായ 13 കാരിയെ കണ്ടെത്തി; കോതമംഗലത്തുള്ള കുട്ടിയെ കണ്ടെത്തിയത് ചങ്ങനാശ്ശേരിയില്‍

കൊച്ചി: കോതമംഗലം ഇഞ്ചൂരില്‍നിന്ന് കാണാതായ 13-കാരിയെ കണ്ടെത്തി. ചങ്ങനാശ്ശേരി ബസ് സ്റ്റാന്‍ഡിലായിരുന്നു കുട്ടി. ശനിയാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് കാണാതായത്. കണ്ടെത്തിയത് രാത്രി ഒമ്പതരക്കും. കെഎസ്ആര്‍ടിസി ബസിൽ കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ശ്രദ്ധയിൽപെട്ട കണ്ടക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ചങ്ങനാശേരി പൊലീസ് കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. വീഡിയോ കോളിലൂടെ മാതാപിതാക്കളുമായി സംസാരിച്ചു. കുട്ടിയുടെ ബന്ധുവും സ്റ്റേഷനിൽ എത്തി. കാണാതായ വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനു പിന്നാലെ തിരച്ചിൽ ആരംഭിച്ചിരുന്നു.

മാതിരപ്പിള്ളി പ്രദേശത്ത് കൂടി കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചങ്ങനാശേരിയിൽ നിന്ന് കണ്ടെത്തിയത്. വീട്ടുകാരുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുട്ടി വീടു വിട്ടിറങ്ങിയതെന്നാണ് ലഭിച്ച വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top