കാണാതായ പഞ്ചായത്ത് സെക്രട്ടറിയെ കണ്ടെത്തി, വൈ സുബൈർ അലിയെ മധുരയിൽ നിന്ന് നാട്ടിലേക്കു കൊണ്ടുവരുന്നു
പാലക്കാട്: കാണാതായ നെന്മാറ പഞ്ചായത്ത് സെക്രട്ടറി വൈ സുബൈർ അലിയെ മധുരയിലെ ലോഡ്‌ജിൽ നിന്ന് പോലീസ് കണ്ടെത്തി. ഇന്നലെ സുബൈർ അലി പഞ്ചായത്ത് മെമ്പർ അമീർ ജാനെയെ ഫോണിൽ വിളിച്ചിരുന്നു. വ്യാജപരാതിയും സിപിഎം ഭീഷണിയും വല്ലാതെ നാണക്കേടുണ്ടാക്കിയെന്നും കൂടാതെ കുടുംബപ്രശ്നങ്ങളും ഉണ്ടായതിനാലാണ് നാടുവിട്ടു പോയതെന്നുമാണ് ഫോണിൽ സംസാരിച്ചതെന്ന് പഞ്ചായത്ത് മെമ്പർ അമീർ ജാനെ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന വൈ സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്. മധുര പോലീസിന്റെ സഹായത്തോടെ ഇദ്ദേഹത്തെ കേരളത്തിലേക്കു കൊണ്ടുവരികയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here