സിന്ധു എങ്ങോട്ടുപോയി; കാട്ടില്‍ കാണാതായിട്ട് 13 ദിവസം
കണ്ണൂര്‍ കണ്ണവത്ത് നിന്നും കാണാതായ യുവതിയെ ഇനിയും കണ്ടെത്താനായില്ല. കണ്ണവം കോളനിയിലെ സിന്ധുവിനെ (40) കുറിച്ച് 13 ദിവസമായി ഒരു വിവരവുമില്ല. പോലീസും വനംവകുപ്പും തണ്ടര്‍ ബോള്‍ട്ടും നാട്ടുകാരുമാണ് സംയുക്ത തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
വനത്തിലും തിരച്ചില്‍ തുടരുന്നുണ്ട്. കണ്ണവം കോളനിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ക്വാറിയും ഇനി പരിശോധിക്കും. ആഴമുള്ള വെള്ളക്കെട്ടായതുകൊണ്ടുതന്നെ റഡാറും, ക്യാമറയുള്ള ഡ്രോണ്‍ സംവിധാനവും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. സമീപമുള്ള മറ്റ് ക്വാറികളിലും പരിശോധന നടത്തിയേക്കും.
ഡ്രോണ്‍ ക്യാമറ ഉപയോഗത്തില്‍ പരിശീലനം നേടിയ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് വനമേഖലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്.
സിന്ധു വിറക് ശേഖരിച്ചുവെച്ച അറക്കലില്‍ നിന്നും പോലീസ് നായ മണംപിടിച്ച് നാല് കിലോമീറ്ററോളം വനത്തിലേക്ക് സഞ്ചരിച്ച് പറമ്പുക്കാവില്‍ എത്തിയിരുന്നു. ആ പ്രദേശം മുഴുവന്‍ പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ഊര്‍ജിത തിരച്ചില്‍ നടത്തി. യുവതിക്ക് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഇപ്പോഴും ഒരു സൂചനയുമില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here