9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാമനും പിടിയിലായി; അന്വേഷണം തുടരുന്നു; കുട്ടിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി
തിരുവല്ല: തിരുവല്ലയിലെ സ്വകാര്യ സ്കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ
തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളും അറസ്റ്റിലായി. തൃശൂർ അന്തിക്കാട് സി.ബി.അതുല്‍ കൃഷ്ണ (19), അജില്‍ (18), പി.ഡി. ജയരാജ് (23) എന്നിവരെയാണ് തിരുവല്ല പോലീസ് പിടികൂടിയത്.
ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയെ അതുലും, അജിലും ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവർക്ക് സഹായം ഒരുക്കിയ കേസിലാണ് ജയരാജ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെയാണ് അതുലും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളില്‍ എത്തിയ കുട്ടി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
പെൺകുട്ടിയുമായി യുവാക്കൾ ബസിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here