കോട്ടയത്ത് കാണാതായ നാലാം ക്ലാസുകാരെ കണ്ടെത്തി; കുട്ടികളുണ്ടായിരുന്നത് സ്‌കൂളിന് സമീപത്തെ റമ്പൂട്ടാന്‍ തോട്ടത്തില്‍
March 26, 2024 7:54 PM

കോട്ടയം : കൂട്ടിക്കല്‍ വെട്ടിക്കാനം എല്‍ പി സ്‌കൂളില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. നാലാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് വൈകുന്നേരം മുതല്‍ കാണാതായത്. നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ സ്‌കൂളിന് സമീപത്തെ റമ്പൂട്ടാന്‍ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
രാവിലെ സ്‌കൂളിലേക്ക് പോയ ഏന്തയാര്‍ സ്വദേശികളായ കുട്ടികള്‍ വൈകുന്നേരം വീട്ടിലെത്താതായതോടെയാണ് അന്വേഷണം തുടങ്ങിയത്. രക്ഷിതാക്കള്‍ പോലീസിനേയും അധ്യാപകരേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരടക്കം നടത്തിയ പരിശോധനയിലാണ് സമീപത്തെ തോട്ടത്തില്‍ നിന്നും കുട്ടികളെ സുരക്ഷിതരായി കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here